മോജോ 300 മടങ്ങിവന്നു

ബിഎസ്-6 എന്‍ജിനില്‍ കൂടുതല്‍ സ്‌റ്റൈലിഷായി തിരിച്ചെത്തി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇരുചക്ര വാഹന ശ്രേണിയിലെ ഫ്‌ളാഗ്ഷിപ്പ്‌ മോഡലായ മോജോ300. ഈ മോജോയുടെ പുതിയ ടീസര്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ഇതില്‍ ബൈക്കിന്റെ എല്ലാ കളര്‍ ഓപ്ഷനുകളും ഇന്ത്യന്‍ ബ്രാന്‍ഡ് വെളിപ്പെടുത്തുന്നു. റെഡ് അഗേറ്റ്, ബ്ലാക്ക് പേള്‍, റൂബി റെഡ്, ഗാര്‍നെറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് ഓപ്ഷനുകളില്‍ വാഹനം തെരഞ്ഞെടുക്കാം.

നാല് കളര്‍ ഓപ്ഷനുകള്‍ക്കും ബ്ലാക്ക് വീലുകളാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി ബിഎസ്6 മോഡലിന് ഇരട്ട എക്‌സ്‌ഹോസ്റ്റുകളോ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളോ ലഭിക്കുന്നില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ 2020 മഹീന്ദ്ര മോജോ പരിഷ്ക്കരിച്ച UT300 ആണെന്ന് ചുരുക്കം. പിറെല്ലി ടയറുകളും ഇടത് ഭാഗത്തെ എക്സ്ഹോസ്റ്റും ബിഎസ്6 മോജോയിലുണ്ടാവില്ല. ഭാരം കുറയുന്നതോടൊപ്പം വില പിടിച്ചു നിര്‍ത്താനും മഹീന്ദ്രയ്ക്ക് ഇതുവഴി സാധിക്കും.