1500 കോടി രൂപ ചെലവില്‍ ബഹിരാകാശത്ത് സിനിമ ഷൂട്ട് ചെയ്യുന്നു

പൂര്‍ണമായും ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ ഒരുങ്ങുന്നു. ടെസ്‌ല മോട്ടോഴ്‌സ്, സ്‌പെയ്‌സ് എക്‌സ് എന്നിവയുടെ സ്ഥാപകനായ എലന്‍ മസ്‌കിന്റെ നേതൃത്വത്തില്‍ ബഹിരാകാശത്ത് നിര്‍മിയ്ക്കുന്ന ആദ്യ സിനിമ ഒരുങ്ങുന്നു.
1,500 കോടി രൂപയാണ് ഹോളിവുഡ് ചിത്രത്തിന്റെ നിര്‍മാണ ചെലവ് പ്രതീക്ഷിയ്ക്കുന്നത്. വിഖ്യാത അമേരിക്കന്‍ ചലച്ചിത്ര താരവും നിര്‍മാതാവുമായ ടോം ക്രൂസുമായി ചേര്‍ന്നാണ് എലന്‍ മസ്‌ക് സിനിമ നിര്‍മിയ്ക്കുന്നത്. നാസയുമായി സഹകരിച്ചാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുറത്തിറക്കുന്നത്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് നിര്‍മിയ്ക്കുന്ന സിനിമയ്ക്ക് 20 കോടി ഡോളറിലേറെ ചെലവ് വന്നേക്കും. അതേസമയം പ്രോജക്ട് പൂര്‍ത്തീകരിയ്ക്കാന്‍ ആകുമോ എന്നതു സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്.ബഹിരാകാശത്ത് സിനിമ പൂര്‍ത്തീകരിയ്ക്കാന്‍ എലന്‍ മസ്‌കിന് ആവില്ല എന്ന വിവാദങ്ങളും ശക്തമാകുന്നുണ്ട്.