ദീര്‍ഘകാല ഇൻഷുറൻസ്‍ പിൻവലിച്ചതോടെ വാഹനങ്ങള്‍ വാങ്ങാന്‍ ചെലവ് കുറയും

രാജ്യത്ത് പുതിയതായി വാങ്ങുന്ന ഇരു ചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും വില കുറയും. രാജ്യത്ത് ഒരു വര്‍ഷം മുന്‍പ് നടപ്പാക്കിയ ദീര്‍ഘകാല ഇൻഷുറൻസ്‍ പദ്ധതികള്‍ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി പിൻവലിച്ചതോടെയാണ് വാഹനങ്ങള്‍ക്ക് വില കുറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കാറുകളുടെയും ഇരു ചക്രവാഹനങ്ങളുടെയും ഓണ്‍റോഡ് വിലയില്‍ ഓഗസ്റ്റ് 1 മുതല്‍ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുകള്‍ക്ക് മൂന്നുവര്‍ഷത്തേയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേയും ഇന്‍ഷുറന്‍സ്(ഫുള്‍കവര്‍) തുക വാഹനം വാങ്ങുമ്പോള്‍ തന്നെ ഒന്നിച്ച് അടയ്ക്കണമെന്ന നിലവിലെ നിബന്ധനയാണ് ഒഴിവാക്കിയത്. ഇതില്‍ ആദ്യ ഒരു വര്‍ഷം ഫുള്‍ കവര്‍ ഇന്‍ഷുറന്‍സും പിന്നീടുള്ള വര്‍ഷങ്ങളില്‍ തേഡ് പാര്‍ട്ടി പ്രീമിയവുമാണ് വാഹന ഉടമകളില്‍ നിന്ന് ഈടാക്കിയിരുന്നത്. ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ പഴയ ഹ്രസ്വകാല ഇന്‍ഷുറനൻസ് രീതിയിലേക്ക് തിരിച്ചെത്തുകയാണ് വാഹന ലോകം.