ഐ.പി.എല്ലില്‍ ചൈനീസ് കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കും


ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് മത്സരത്തില്‍ ചൈനീസ് സ്പോണ്‍സര്‍മാരെ സ്വീകരിക്കാന്‍ തീരുമാനം. പ്രധാന സ്പോണ്‍സറായ ചൈനീസ് മൊബൈല്‍ കമ്പനി വിവോ അടക്കം ചൈനീസ് പരസ്യദാതാക്കളെ ഒഴിവാക്കേണ്ടെന്ന് ബിസിസിഐ ഗവേര്‍ണിങ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഉള്‍പ്പെടുന്നതാണ് ഗവേര്‍ണിങ് കൗണ്‍സില്‍. ചൈനീസ് കമ്പനിയുടെ നിക്ഷേപമുള്ള പേടിഎം, ചൈനീസ് ഇന്റര്‍നെറ്റ് ഭീമന്‍ ടെന്‍സെന്റുമായി ബന്ധമുള്ള ഡ്രീം 11, സ്വിഗ്ഗി എന്നിവയെയും ഒഴിവാക്കില്ല.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍, ഐപിഎല്ലില്‍ ചൈനീസ് കമ്പനിയെ സഹകരിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശമുണ്ട്.
ബിസിസിഐ തീരുമാനത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശമന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ക്ക് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് കത്തയച്ചു. ഐപിഎല്ലിനുള്ള അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐ
ചൈനീസ് സ്പോണ്‍സര്‍ഷിപ് തുടരാനുള്ള ബിസിസഐ തീരുമാനം ഇരട്ടത്താപ്പാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. ബാല്‍ക്കണിയില്‍നിന്ന് ചൈനീസ് ടിവി എറിഞ്ഞുപൊട്ടിച്ച വിഡ്ഢികളെ ഓര്‍ത്ത് സഹതപിക്കുന്നുവെന്ന് ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു.