ഫ്ലിപ്പ്കാർട്ട് ഓഫർ; 28990 രൂപയുടെ ഒപ്പോ റെനോ ഫോൺ 17990 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വീണ്ടും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരമൊരുങ്ങുന്നു. ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ് ഡേയ്സ് ഓഫറുകൾ വീണ്ടും എത്തുന്നു .

ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെയുള്ള തീയതികളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പ്പന്നങ്ങൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . അതുപോലെ തന്നെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് ഓഫറുകളിൽ ലഭ്യമാകുന്നതാണു് .സിറ്റി ബാങ്ക് ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് നൽകുന്നുണ്ട് . കൂടാതെ ICICI ക്രെഡിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഇതേ ദിവസ്സങ്ങളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭ്യമാകുന്നതാണു് .

സ്മാർട്ട് ഫോൺ ഓഫറുകളിൽ എടുത്തു പറയേണ്ടത് OPPO Reno2 F എന്ന സ്മാർട്ട് ഫോണുകളെയാണ് .ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയപ്പോൾ 28990 രൂപയായിരുന്നു വിലയുണ്ടായിരുന്നത് . എന്നാൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 17990 രൂപയ്ക്കും കൂടാതെ സിറ്റി ബാങ്ക് ,ICICI ബാങ്ക് നൽകുന്ന എക്സ്ട്രാ ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 6 ജിബിയുടെ റാംമ്മിൽ കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് OPPO Reno2 F .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 48MP + 8MP + 2MP + 2MP പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണുള്ളത് .4000 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണ് .കൂടാതെ 8 ജിബിയുടെ റാംമ്മിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .