ന്യൂഡല്‍ഹി: സ്വര്‍ണം പണയം വെച്ചാല്‍ ഇനി യഥാര്‍ഥ മൂല്യത്തിന്റെ 90 ശതമാനം തുക ലഭിക്കും. നിലവിലെ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ച്, സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 75ശതമാനം വരെയാണു ബാങ്കുകള്‍ വായ്പ നല്‍കുന്നത്. എന്നാല്‍ കൊവിഡ്-19 ന്റെ ആഘാതം ലഘൂകരിക്കാനായി ഇത്തരം വായ്പകള്‍ക്ക് അനുവദനീയമായ വായ്പാ തുക ആഭരണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനമാക്കി ഉയര്‍ത്തുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. . ഇത് സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് കൂടുതല്‍ വായ്പ എടുക്കാന്‍ സഹായിക്കും.
2021 മാര്‍ച്ച് 31 വരെ ലഭ്യമാണ്. കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍, സ്വര്‍ണ്ണ പണയ വായ്പകള്‍ക്ക് ബാങ്കുകളില്‍ ആവശ്യക്കാര്‍ കൂടിയിരുന്നു. ഇത് മറ്റ് വായ്പകളേക്കാള്‍ സുരക്ഷിതമാണെന്ന് ബാങ്കുകളും കരുതുന്നു.