മുകേഷ് അംബാനിയുടെ ആസ്തി ആറു ലക്ഷം കോടിയായി. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സമ്പന്നനായി. എല്‍വിഎംഎച്ച് ചെയര്‍മാനും സിഇഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നാണ് മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ധനികനായ വ്യക്തിയായത്. വെള്ളിയാഴ്ച അംബാനിയുടെ ആസ്തി 326 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 80.2 ബില്യണ്‍ ഡോളറായതോടെയാണ് (6.04 ലക്ഷം കോടി രൂപ) ഫേസ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബെര്‍ഗിന് തൊട്ടുപിന്നിലെ പട്ടികയില്‍ ഇടംപിടിച്ചത്. അര്‍നോള്‍ട്ടിന്റെ ആസ്തി 1.24 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 80.2 ബില്യണ്‍ ഡോളറായതോടെ (60.01 ലക്ഷം കോടി രൂപ) അദ്ദേഹത്തെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പട്ടികയില്‍ മുകേഷ് അംബാനിയുടെ മുന്നേറ്റം. ആദ്യമായി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി 100 മില്യണ്‍ ഡോളര്‍ കടന്നു. ഇതോടെ 36 വയസുകാരനായ സുക്കര്‍ബര്‍ഗ്, ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം നിലവിലെ സെന്റിബില്യണയര്‍ പദവിയിലുള്ള ജെഫ് ബെസോസ്, ബില്‍ ഗേറ്റ്സ് എന്നിവരോടൊപ്പം ചേരുന്നു. 2020 ന്റെ തുടക്കം മുതല്‍ ഫേസ്ബുക്ക് സിഇഒ തന്റെ ആസ്തിയില്‍ 22.1 ബില്യണ്‍ ഡോളര്‍ ചേര്‍ത്തു. സക്കര്‍ബര്‍ഗിന്റെ മൊത്തം ആസ്തി നിലവില്‍ 102 ബില്യണ്‍ ഡോളറാണ്.