പണം നഷ്ടപ്പെടാതിരിക്കാന്‍; നെറ്റ് ബാങ്കിങ്ങും മൊബൈല്‍ ബാങ്കിംഗും നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്

  1. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കാതിരിക്കുക. പ്രായം, അഡ്രസ്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ആരുമായും പങ്കുവയ്ക്കരുത്. ബാങ്ക് അക്കൗണ്ടുകളുടെ പാസ്വേര്‍ഡുകള്‍ ആരുമായും പങ്കുവയ്ക്കാതിരിക്കുക.
  2. ബാങ്ക് അക്കൗണ്ടുകളിലും മറ്റും ലോഗിന്‍ ചെയ്തശേഷം ലോഗ്ഔട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
  3. കഫേയിലോ, ഒാഫിസുകളിലോ നെറ്റ് ബാങ്കിംഗ് നടത്തരുത്. പേഴ്സണല്‍ ഡിവൈസുകളായുള്ള യുഎസ്ബി, ഹാര്‍ഡ് ഡ്രൈവുകള്‍ എന്നിവ പൊതുവായിട്ടുള്ള കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാതിരിക്കുക.
  4. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വരുന്ന വെബ്സൈറ്റ് ലിങ്കുകള്‍ തുറക്കാതിരിക്കുക. bat, .cmd, .exe, . pif എന്നീ ഫയല്‍ എക്സ്റ്റന്‍ഷനുകള്‍ ബ്ലോക്ക് ചെയ്തിടാന്‍ ശ്രദ്ധിക്കുക.

5 ലഭിക്കുന്ന വിവരങ്ങള്‍ വിശ്വസനീയമായ സോഴ്സുകളില്‍ നിന്ന് ഉറപ്പു ലഭിച്ചശേഷം മാത്രം പങ്കുവയ്ക്കുക. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിക്കാതിരിക്കുക.

  1. ബാങ്ക് അക്കൗണ്ടുകളോ സോഷ്യല്‍മീഡിയ അക്കൗണ്ടുകളോ ഹാക്ക് ചെയ്യപ്പെട്ടു എന്നു തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്ക് അധികൃതരുമായോ സോഷ്യല്‍ മീഡിയാ മാനേജ്മെന്റ് ടീമുമായോ ബന്ധപ്പെടുക.
  2. നിങ്ങളുടെ കംപ്യൂട്ടര്‍ നിങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
  3. ലൈസന്‍സ്ഡ് സോഫ്റ്റ്വെയറുകള്‍ മാത്രം കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുക. ആപ്പുകള്‍ അറിയപ്പെടുന്ന കമ്പനികളുടെ മാത്രം സ്വീകരിക്കുക.
  4. ഓട്ടോമാറ്റിക് ആന്റിവൈറസ് സോഫ്റ്റുവെയറുകള്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അതോടൊപ്പം ഓപ്പറേറ്റിംഗ് സിസ്റ്റം കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തുക.
  5. പാസ് വേര്‍ഡ് ഇടക്കിടെ മാറ്റുക.