ഇന്‍ഫിനിക്‌സ് സ്മാര്‍ട് ഫൈവ് പുറത്തിറങ്ങി

ചൈനയില്‍ ആരംഭിച്ച് ആഫ്രിക്കയിലും മൊറോക്കയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും അടക്കം ലോകത്തിന്റെ പല രാജ്യങ്ങളിലും നിര്‍മാണ യൂണിറ്റുള്ള ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് ഫോണിന്റെ പുതിയ ഫോണ്‍ പുറത്തിറങ്ങി.
ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5 സ്മാര്‍ട്ട്‌ഫോണിന്റെ 3 ജിബി റാം + 64 ജിബി സ്റ്റോറേജുള്ള ഒരൊറ്റ കോണ്‍ഫിഗറേഷന്‍ മാത്രമാണ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. നൈജീരിയയില്‍ 2 ജിബി റാം + 32 ജിബി സ്റ്റോറേജ്, 3 ജിബി റാം + 64 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയത് .
നൈജീരിയയില്‍, ഫോണിന്റെ അടിസ്ഥാന മോഡലിന് എന്‍ജിഎന്‍ 39,500 (ഏകദേശം 7,600 രൂപ) വിലവരും. ഇന്ത്യയിലെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല . കറുപ്പ്, നീല, പച്ച എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഡിവൈസ് ലഭ്യമാകും . പുതിയ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5 സ്മാര്‍ട്ട്‌ഫോണ്‍ 6.6 ഇഞ്ച് എച്ച്ഡി + മിനി ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത് .
1.8 ജിഗാഹെര്‍ട്സ് മീഡിയടെക്ക് ഹെലിയോ പി 22വാണ് ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത്. ഈ ഡിവൈസിന്റെ മുന്‍തലമുറ സ്മാര്‍ട്ട്‌ഫോണായ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 4 പ്ലസില്‍ കമ്പനി മീഡിയടെക് ഹെലിയോ എ 25 ടീഇയാണ് ഉപയോഗിച്ചിരുന്നത് .
റെഡ്മി നോട്ട്-9, സിയോമി റെഡ്മി 9 എന്നീ ഫോണുകളോട് കിടപിടിക്കുന്ന വിധത്തിലാണ് ഇന്‍ഫിനിക്‌സ് സ്മാര്‍ട് ഫൈവ് പുറത്തിറക്കിയിരിക്കുന്നത്.