മലയാളി സ്റ്റാര്‍ട്ട്അപ്പിന് എയര്‍ ഏഷ്യയില്‍ നിന്ന് കോടികളുടെ കരാര്‍

തിരുവനന്തപുരം ആസ്ഥാനമായ ‘ജിഫി ഡോട്ട് എ.ഐ.’ എന്ന മലയാളി സ്റ്റാര്‍ട്ട് അപ്പിന് ആഗോള വിമാനക്കമ്പനിയായ ‘എയര്‍ ഏഷ്യ’യില്‍നിന്ന് കോടികളുടെ കരാര്‍. മലേഷ്യ ആസ്ഥാനമായ എയര്‍ ഏഷ്യയുടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആവര്‍ത്തന സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനുള്ള കരാറാണ് ഈ മലയാളി സ്റ്റാര്‍ട്ട് അപ്പ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ഐ.ടി. കമ്പനിയായ ‘എന്‍വെസ്റ്റ് നെറ്റി’ന്റെ മുന്‍ പ്രസിഡന്റ്, തിരുവനന്തപുരം സ്വദേശിയായ ബാബു ശിവദാസിന്റെ നേതൃത്വത്തിലുള്ള റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ സ്റ്റാര്‍ട്ട് അപ്പാണ് ‘ജിഫി’. രണ്ടു മാസം മുമ്പ് ആഗോള നിക്ഷേപക സ്ഥാപനങ്ങളില്‍നിന്ന് 136 കോടി രൂപയുടെ മൂലധന നിക്ഷേപം നേടി ഈ സ്റ്റാര്‍ട്ട് അപ്പ് കോവിഡ് കാലത്ത് തന്നെ ആഗോള കരാര്‍ നേടി വീണ്ടും നേട്ടമുണ്ടാക്കിയിരിക്കുകയാണ്.