കേരളത്തില്‍ സ്വര്‍ണ വില ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 39360 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഓഗസ്റ്റ് 7,8,9 തീയതികളില്‍ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്. ആഗോളവിപണിയിലെ വിലക്കുറവാണ് കേരളത്തിലും വില കുറയാന്‍ ഇടയാക്കിയത്.
ആഗോള വിപണിയില്‍, ഈ ആഴ്ച സ്വര്‍ണ വില 4 ശതമാനത്തിലധികം ഇടിഞ്ഞു. ന്യൂയോര്‍ക്കില്‍ സ്പോട്ട് സ്വര്‍ണ വില 0.4 ശതമാനം ഇടിഞ്ഞ് 1,945.12 ഡോളറിലെത്തി. ഇത് ആഴ്ചയില്‍ 4.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ സ്വര്‍ണ വില 28 ശതമാനത്തിലധികം ഉയര്‍ന്നു.
കൊവിഡ് 19ഉം ആഗോള സെന്‍ട്രല്‍ ബാങ്കുകളുടെ ഉത്തേജന നടപടികളും കാരണം ഈ വര്‍ഷം ആരംഭം മുതല്‍ സ്വര്‍ണം നിക്ഷേപകര്‍ക്ക് പ്രിയങ്കരമായി മാറി. വാക്സിന് ലഭ്യതയെക്കുറിച്ചുള്ള വ്യക്തത, യുഎസ് ഗവണ്മെന്റിന്റെ അടുത്ത ഉത്തേജക പാക്കേജ്, യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും സ്വര്‍ണ്ണത്തിന്റെ വിലയെ നിശ്ചയിക്കുന്ന ഘടകങ്ങളാണ്.