പ്രമുഖ സ്പോര്‍ട്സ് ഐവേര് ബ്രാന്‍ഡായ ഓക്ലിയുടെ അംബാസിഡറായി ക്രിക്കറ്റ് താരം രോഹിത് ശര്‍മ. നേരത്തെ വിരാട് കോഹ്ലി, യുവരാജ് സിംഗ്, മിലിന്ദ് സോമന് എന്നിവരായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.
നിലവില്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ 15-20 ശതമാനവും വിപണനം ഓക് ലിയുടെ ഇനങ്ങളാണെന്ന് ഓക്ലി ഡെപ്യൂട്ടി ബ്രാന്‍ഡ് ബിസിനസ് മാനേജര്‍ സാഹില്‍ ജാന്ഡിയല് പറഞ്ഞു. 2009 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഓക്ലി മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്ലെറ്റുകളിലായി രണ്ടായിരത്തിലധികം റീട്ടെയില്‍ ഷോറൂമുകളിലും ടൈറ്റന് ഐ പ്ലസ് പോലുള്ള വലിയ ഒപ്റ്റിക്കല്‍ ശൃംഖലകളിലും വിപണനം നടത്തുന്നുണ്ട്.