ന്യൂയോര്‍ക്ക്: അമേരിക്കയിലാദ്യമായി രണ്ട് ട്രില്യന്‍ ഡോളറിന്റെ വിപണിമൂല്യമെന്ന നേട്ടത്തില്‍ ആപ്പിള്‍. ഒരു ട്രില്യന്‍ മൂല്യത്തിലെത്തി രണ്ടു വര്‍ഷം കഴിയുമ്പോള്‍ തന്നെ കമ്പനിയുടെ മൂല്യം ഇരട്ടിയാക്കാനായത് നേട്ടമായിട്ടാണ് ആപ്പിള്‍ കരുതുന്നത്.
കൊറോണ പകര്‍ച്ചവ്യാധിയും ഐഫോണ്‍ ഉത്പാദിപ്പിക്കുന്ന ചൈനയിലെ ഫാക്ടറികള്‍ അടച്ചുപൂട്ടിയതും റീട്ടെയില്‍ വില്‍പ്പന അവസാനിപ്പിച്ചതും കമ്പനിയെ ബാധിച്ചിട്ടില്ല. ആപ്പിള്‍ ഓഹരികള്‍ ഈ വര്‍ഷം 60 ശതമാനമാണ് നേട്ടമുണ്ടാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നേട്ടമുണ്ടാക്കാനായതും കമ്പനിയുടെ ഓഹരികള്‍ക്ക് പ്രിയം വര്‍ധിപ്പിച്ചു. ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിളിന്റെ മാതൃ കമ്പനി എന്നീ അഞ്ച് കമ്പനികള്‍ക്കും കൂടി എസ് ആന്റ് പി 500 ന്റെ മൊത്തം മൂല്യത്തിന്റെ 23 ശതമാനവും കൈവശപ്പെടുത്തിയിരിക്കുകയാണ്.
ആപ്പിളിന്റെ ഓഹരികള്‍ കൂടുതല്‍ നിക്ഷേപകര്‍ക്ക് വാങ്ങാനാവുന്ന തരത്തില്‍ സ്റ്റോക്ക് വിഭജനത്തിലൂടെ മൂല്യം കുറച്ചിരുന്നു. ഇത് നിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാന്‍ താല്പര്യമുണ്ടാക്കി.
2019 ഡിസംബറില്‍ ഒരു പൊതു കമ്പനിയായതിനുശേഷം സൗദി അരാംകോ രണ്ട് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യത്തിലെത്തി. എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടര്‍ന്ന് അരാംകോ ഓഹരികള്‍ ഇടിഞ്ഞു. വിപണി മൂല്യം ഇപ്പോള്‍ 1.82 ട്രില്യണ്‍ ഡോളറാണ്.
രണ്ട് ട്രില്യന്‍ ഡോളറിന്റെ വിപണിമൂല്യവുമായി ആപ്പിള്‍
അരാംകോയുടെ മൂല്യം ഇടിഞ്ഞു