ദുബായില്‍ വാഹന നമ്പര്‍ ലേലം; V12 ലേലത്തുക 14 കോടി രൂപ

ദുബായ്‌: ദുബായില്‍ ഒരു വാഹനനമ്പര്‍ ലേലത്തില്‍ പിടിച്ച തുക കേട്ടാല്‍ ഞെട്ടും. ഏകദേശം ഏഴ് മില്യന്‍ ദിര്‍ഹം. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്താല്‍ 14 കോടിയിലധികം രൂപ. V12 എന്ന നമ്പരാണ് ഇത്രയും തുക നേടിയത്. S20 എന്ന നമ്പര്‍ 4.06 മില്യന്‍ ദിര്‍ഹത്തിനും പോയി. ഏകദേശം എട്ടുകോടിയിലധികം രൂപ.
റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയാണ് 104-ാമത് വാഹനലേലം നടത്തിയത്. കഴിഞ്ഞ ഡിസംബറില്‍ നടത്തിയതിനേക്കാള്‍ തുക ഇതുവഴി ലഭിച്ചു. 19 മില്ല്യന്‍ ദിര്‍ഹമായിരുന്നു ഡിസംബറില്‍ ലേലത്തിലൂടെ ലഭിച്ചത്. 2, 3, 4,5 എന്നീ നമ്പരുകളിലായി 90 നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തില്‍ പോയത്.