ട്രാന്‍സിനായി ഫഹദും അന്‍വറും ഒരു രൂപ പോലും വാങ്ങിയിട്ടില്ല

വര്‍ഷങ്ങളെടുത്ത് വലിയ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കി തിയറ്ററുകളില്‍ എത്തിച്ച ചിത്രമാണ് ട്രാന്‍സ്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം നിര്‍മിച്ചത് സംവിധായകന്‍ കൂടിയായ അമല്‍ നീരദാണ്. ചിത്രത്തിനായി ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കുന്നതിന് ഫഹദ് ഫാസിലും അന്‍വര്‍ റഷീദും തയാറായിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമല്‍ നീരദ്.

ഇരുവരും തങ്ങളുടെ അനുഭവങ്ങളും ചിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആ ചിത്രമൊരുക്കുന്നതിന്റെ പ്രൊസസ് ആസ്വദിക്കുന്നതിനാണ് എല്ലാവരും പ്രാധാന്യം നല്‍കിയതെന്നും അമല്‍ പറയുന്നു.

മതവും വിശ്വാസവും ഒരു വലിയ ബിസിനസ് ആകുന്നതിനെ കുറിച്ചും ഒരു മോട്ടിവേഷ്ണല്‍ പ്രഭാഷകന്റെ വിഭ്രാന്തികളുമാണ് ചിത്രം പ്രമേയമാക്കിയത്. പല ഘട്ടങ്ങളായി രണ്ടു വര്‍ഷങ്ങളെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രം തിയറ്ററുകളില്‍ കാര്യമായ വിജയം നേടിയിരുന്നില്ല. എങ്കിലും ഒരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ചിത്രത്തിനായിരുന്നു.