ടൊയോട്ട അർബൻ ക്രൂയിസറിന്റെ ബുക്കിങ് ആരംഭിച്ചു

ടൊയോട്ടയുടെ പുതിയ എസ്‌യുവിയായ അർബൻ ക്രൂയിസറിന്റെ ബുക്കിങ് ആരംഭിച്ചു. ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ കോംപാക്റ്റ് എസ്‌യുവി വിഭാ​ഗത്തിലെ ആദ്യ വാഹനമാണിത്. 1.5 ലിറ്റർ കെ സീരീസ് നാല് സിലിൻഡർ പെട്രോൾ എൻജിൻ കരുത്തിൽ വരുന്ന ഈ വാഹനം മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുകളിൽ ലഭ്യമാണ്. ഓട്ടോമാറ്റിക് വാഹനങ്ങളിൽ മികച്ച ഇന്ധനക്ഷമതയ്ക്കായി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററോടുകൂടിയ (ഐഎസ്ജി) നൂതന ലിയോൺ ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നതെന്നും എല്ലാ പുതിയ ടൊയോട്ട അർബൻ ക്രൂയിസറിനും മൂന്നു വർഷത്തെ അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്ററിന്റെ വാറന്റി ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. 11,000 രൂപയാണ് ബുക്കിങ് നിരക്ക്. ടൊയോട്ട ഡീലർഷിപ്പുകൾവഴിയോ www.toyotabharat.com എന്ന വെബ്സൈറ്റിലൂടെയോ വാഹനം ബുക്ക്‌ ചെയ്യാം. 8.50 ലക്ഷം രൂപമുതൽ 11.50 ലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില.