പുതിയ വിന്‍ഡ് എ.സിയുമായി സാംസങ്

സാംസങിന്റെ പുതിയ റേഞ്ച് വിന്‍ഡ് ഫ്രീ ഏസി 0.3 മൈക്രോണ്‍ വരേയുള്ള അള്‍ട്രാ ഫൈന്‍ പൊടിപടലങ്ങളെ ഫില്‍റ്റര്‍ ചെയ്യാന്‍ ശേഷി, ഒപ്പം വായു ശുദ്ധീകരിക്കാന്‍ ഇന്‍ഡസ്ട്രിയിലെ തന്നെ ആദ്യ ഐയോണൈസറും, പിഎം1.0 ഫില്‍റ്റും

ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയുള്ളതുമായ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് ഇന്ന് അവരുടെ പുതിയ വിന്‍ഡ് ഫ്രീ ഏസികള്‍ അവതരിപ്പിച്ചു. പിഎം 1.0 ഫില്‍റ്റര്‍ ശേഷിയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ എയര്‍ കണ്ടീഷ്ണറാണിത്. പുതിയ ഏസികള്‍ക്ക് 0.3 മൈക്രോണ്‍ വലുപ്പമുള്ള പൊടിപടലങ്ങള്‍ വരെ ഫില്‍റ്റര്‍ ചെയ്യാനും നിങ്ങളുടെ വീട്ടിലും ഓഫീസുകളിലും ഏറ്റവും ശുദ്ധമായ വായു നല്‍കുന്നതിനായി ഇലക്ട്രോസ്റ്റാറ്റിക്ക് ചാര്‍ജര്‍ ഉപയോഗിച്ചു വൈറസുകളെയും ബാക്റ്റീരിയയേയും മറ്റും സ്റ്റെറിലൈസ് ചെയ്യാനും കഴിയും.

വീടുകളിലും ആശുപത്രികള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ജനക്കൂട്ടമുണ്ടാകുന്ന ഇടങ്ങളിലും ശുദ്ധമായ വായു ലഭ്യമാക്കുന്നതിനായി ഡിസൈന്‍ ചെയ്തിരിക്കുന്നതാണു പുതിയ ഉല്‍പ്പന്നം.

1.0 ഫില്‍റ്റര്‍ ഉള്ള ഉല്‍പ്പന്നത്തില്‍ വൈഫൈ സംവിധാനം ഉണ്ട്. ഈ ഏസി ശുദ്ധമായ വായു നല്‍കുന്നു എന്ന് മാത്രമല്ല സാംസങ് വികസിപ്പിച്ച വിന്‍ഡ് ഫ്രീ കൂളിംഗ് ടെക്‌നോളജിയാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ നേരിട്ടു കാറ്റ് അടിക്കുന്നു എന്ന ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല, മുറിയില്‍ എല്ലായിടത്തും തണുപ്പ് എത്തുകയും ചെയ്യും. അത്യാധുനിക സെന്‍സറുകള്‍ ഉപയോഗിച്ചു സങ്കീര്‍ണ്ണമായ ഡിറ്റക്ഷന്‍ സംവിധാനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂളിംഗ്, എയര്‍ ക്വാളിറ്റി എന്നിവ സംബന്ധിച്ച സൂക്ഷ്മ വിവരങ്ങള്‍ ഡിസ്‌പ്ലേ ചെയ്യും.

പുതിയ വിന്‍ഡ് ഫ്രീ ഏസികള്‍ മൂന്നു മോഡലുകളില്‍ ലഭ്യമാകും – 1 വേ കാസെറ്റ്, 4 വേ കാസെറ്റ്, 360 കാസെറ്റ്. 90,000 + GST മുതലാണ് വില ആരംഭിക്കുന്നത്. ഓഫ്ലൈന്‍ റീട്ടെയില്‍, ഓണ്‍ലൈന്‍ ചാനലുകള്‍ എന്നിവയില്‍ ഉടനീളം ഇതു ലഭ്യമാകും.