തേയിലയ്ക്ക് 22 വര്‍ഷങ്ങള്‍ക്ക് ശേഷം വന്‍ വിലയിലേക്ക് കുതിക്കുന്നു, സെപ്റ്റംബര്‍ മാസത്തില്‍ കിലോക്ക് 28 രൂപയിലെത്തി. ഓഗസ്റ്റ് മാസത്തില്‍ കിലോക്ക് 22 രൂപയാണ് ഉണ്ടായിരുന്നത്. വിലവര്‍ധനവ് കര്‍ഷകരില്‍ ആഹ്ലാദം ഉളവാക്കിയിട്ടുണ്ട്,
1998 നു ശേഷം തേയിലയ്ക്ക് വന്‍ വിലയിടിവാണ് ഉണ്ടായിരുന്നത്, കിലോവിന് രണ്ട് രൂപ വരെ എത്തിയ സാഹചര്യത്തില്‍ കര്‍ഷകര്‍ തേയില പറിച്ചിരുന്നില്ല.
തമിഴ്നാട്ടിലെ നീലഗിരി, കേരളത്തിലെ മൂന്നാര്‍, വയനാട് എന്നിവിടങ്ങളില്‍ തേയിലയുടെ വില ഉയര്‍ത്താന്‍ നിരവധി സമരങ്ങളാണ് നടന്നത്. തേയിലയുടെ വില കുറവ് കാരണം നിരവധി കര്‍ഷകര്‍ തേയിലച്ചെടി മാറ്റി കാപ്പിയും കായ്കറിയും കൃഷി ചെയ്തു. ചിലരാകട്ടെ റിസോര്‍ട്ടുകളും ലോഡ്ജുകളും നിര്‍മ്മിക്കുകയും ചെയ്തിരുന്നു, വില കുറവ് കാരണം അടിക്കാടുകള്‍ വെട്ടാനും വളങ്ങള്‍ ഇടാനും തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനും കഴിയാതിരുന്നതിനാല്‍ വന്‍ തോട്ടങ്ങളും ബുദ്ധിമുട്ടിലായിരുന്നു.
വിദേശ ഇറക്കുമതി ആണ് തേയിലയുടെ വില കുറയാന്‍ കാരണമെന്ന് കര്ഷകകര് ആരോപിച്ചിരുന്നു. ഏതായാലും പടിപടിയായി ഉയര്‍ന്ന് വില ഈ മാസത്തില്‍ 28 എത്തിനില്‍ക്കുന്നു, തേയിലയ്ക്ക് വില കൂടിയതോടെ ചായ പൊടിക്കും നല്ല വിലയാണ് ഇപ്പോള്‍ കൂട്ടിയിട്ടുള്ളത്. വിലവര്‍ധന വന്നതോടെ കര്‍ഷകര്‍ തേയിലത്തോട്ടങ്ങള്‍ പരിചരിക്കാനും, അടിക്കാടുകള്‍ വെട്ടി. വളം ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്, വില ഉയര്‍ന്നു തുടര്‍ന്നാല്‍. വയനാട്, ഇടുക്കി, നീലഗിരി എന്നിവിടങ്ങളിലെ കാര്‍ഷികരംഗം മെച്ചപ്പെടും എന്നാണ് കര്‍ഷകരും തൊഴിലാളികളും കരുതുന്നത്.