ദുബായ്: നോക്കിയയില്‍ നിന്ന് പടിയിറങ്ങിയ രാജിവ് സുരി ഇമാര്‍ മാള്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റു. ദുബായ് മാള്‍ അടക്കം നിരവധി മാളുകള്‍ ഇമാര്‍ ഗ്രൂപ്പിന് കീഴിലുണ്ട്. 2020ല്‍ 94 മില്യന്‍ ഡോളറാണ് ഇമാര്‍ മാളിന്റെ ലാഭം. നോക്കിയ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് മാര്‍ച്ചിലാണ് രാജീവ് സുരി പടിയിറങ്ങിയത്. 10 വര്‍ഷക്കാലം നോക്കിയയില്‍ ഓഫിഷ്യലായി ജോലി നോക്കി. ജനുവരി ഒന്ന് വരെ ഉപദേശകനായി നോക്കിയയില്‍ അദ്ദേഹത്തിന് കാലാവധിയുണ്ട്.