പേര് പോലെ; വില കൂടിയത് മാത്രം; പുരുഷ അടിവസ്ത്രത്തിന് 40000 രൂപ

ബൊത്തെഗ വെനറ്റ ഇന്ന് ഏറ്റവും അധികം വിലയുള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ്. ബൊത്തെഗ വെനറ്റയുടെ പുരുഷ അടിവസ്ത്രത്തിന് 2085 സൗദി റിയാലാണ് വില. അതായത് ഇന്ത്യന്‍ രൂപ നാല്പതിനായിരത്തില്‍ അധികം.
1966ല്‍ ഇറ്റലിയിലെ വികന്‍സയിലാണ് കമ്പനി ആരംഭിച്ചത്. ബൊത്തേഗ വെനറ്റ എന്നാല്‍ ഉന്നത ഗുണനിലവാരം എന്നാണ് അര്‍ത്ഥം.
കുറഞ്ഞ വിലയിലുള്ളതൊന്നും ബൊത്തേഗ നല്‍കുന്നില്ല. നാല്പതിനായിരത്തിനു മുകളിലാണ് സാധാരണ ഷൂ വില.
ബാഗിന്റെ വില കേട്ടാല്‍ ഞെട്ടും. നൈലോണ്‍ മെസഞ്ചര്‍ ബാഗിന് ഒരു ലക്ഷത്തിനു മുകളിലാണ് വില. സ്ത്രീകളുടെ അടിവസ്ത്രത്തിനും വന്‍ വിലയാണ്. ഒരു ലക്ഷത്തോളം വിലയുള്ളതും അതിനു മുകളിലുമാണ് വില.
വാച്ചിനും ലക്ഷങ്ങളാണ് വില.