മുംബൈ: കോവിഡ് മാന്ദ്യത്തിലും ഓഹരിവിപണിയില്‍ റിലയന്‍സ് വില കുതിച്ചു കയറി. അതേസമയം 200 ബില്യന്‍ ഡോളര്‍ വിപണിമൂല്യമുള്ള ആദ്യ ഇന്ത്യന്‍ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറി.
ആറു ശതമാനം വില കയറിയതോടെയാണ് ലോകത്തിലെ പ്രമുഖ കമ്പനികള്‍ക്കൊപ്പം റിലയന്‍സ് ഇന്‍സ്ട്രീസും 200 ബില്യന്‍ ഡോളര്‍ വിഭാഗത്തിലെത്തിയത്. ഇന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2343 രൂപ നിലവാരത്തിലാണ് ട്രേഡ് നടന്നത്.
ഇതോടെ റിലയന്‍സ് മൂല്യം ഇന്ത്യന്‍ രൂപ കണക്കില്‍ കൂട്ടിയാല്‍ ആകെ 14 ലക്ഷം കോടി രൂപയില്‍ അധികമായി. ഏറ്റവും അധികം വിപണി മൂല്യമുള്ള രാജ്യത്തെ രണ്ടാമത്തെ കമ്പനി ടി.സി.എസാണ്. 119 ബില്യന്‍ ഡോളറാണ് ടി.സി.എസ് മൂല്യം.
റിലയന്‍സിന്റെ പുതിയ നിക്ഷേപങ്ങളാണ് ഓഹരിവില വര്‍ധിക്കാന്‍ കാരണമായത്.