വിമാനം ഷൂട്ട് ചെയ്യാന്‍ സെറ്റ് നിര്‍മിക്കേണ്ട; സ്ഥിരം സെറ്റുമായി എസ്.ക്യൂബ് ഫിലിംസ്‌

സിനിമ- സീരിയൽ ഷൂട്ടിംഗിനായി വിമാനസെറ്റ് വാടകയ്ക്ക് നൽകി എസ് ക്യൂബ് ഫിലിംസ്. സാധാരണരീതിയിലുള്ള വിമാനത്തിനകത്തെ ഷൂട്ടിംഗുകൾക്കും കോക്പിറ്റിലെ സംഭവങ്ങൾ ഷൂട്ട് ചെയ്യാനും വേണ്ടിയാണ് ഈ പദ്ധതി. കോക്പിറ്റിനകത്തെ പൈലറ്റുമാർക്കുള്ള വസ്ത്രങ്ങളും ഇതിൽ ഉൾപ്പെടും. സ്വകാര്യ വിമാനത്തിന് ആവശ്യമുള്ള ഇന്റീരിയറുകൾ ഇതിന്റെ ഭാഗമായുണ്ട്.

കോക്പിറ്റിന് നാല് മീറ്റർ നീളവും നാല് മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുണ്ട്. യാത്രക്കാർ ഇരിക്കുന്ന ഭാഗത്തിന് ഒമ്പത് മീറ്റർ നീളവും നാലു മീറ്റർ വീതിയും 3.5 മീറ്റർ ഉയരവും ആണ് ഉള്ളത്. കോവിഡ് കാലത്തും സുരക്ഷിതമായി ഷൂട്ടിംഗ് സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിക്കു പിന്നിലെന്ന് എസ് ക്യൂബ് അധികൃതർ അറിയിച്ചു.