ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ് പട്ടികയില്‍ മികച്ച നേട്ടം കൈവരിച്ച് കേരളം കേരളവും കര്‍ണാടകയും ടോപ്പ് പെര്ഫോര്മാരായി പട്ടികയില്‍ തിളങ്ങി . ഉത്തര്‍പ്രദേശ്, തമിഴ്നാട്, സിക്കിം, നാഗാലാന്‍ഡ്, മിസോറം, മധ്യപ്രദേശ്, അസം എന്നിവയാണ് സ്റ്റാര്‍ട്ടപ്പ് രംഗത്തെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് പ്രകടിപ്പിച്ച മറ്റ് സംസ്ഥാനങ്ങള്‍.
വാണിജ്യ വ്യവസായ മന്ത്രാലയങ്ങളുടെ ചുമതലയുളള കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ സംസ്ഥാനങ്ങളെയും ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പുകളെയും പ്രശംസിച്ചു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംരംഭകത്വ മികവിന്റെ അടിസ്ഥാനത്തിലുളള റാങ്കിങ് ആണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത് .