സ്‌കോഡ റാപ്പിഡ് ഓട്ടോമാറ്റിക് വേരിയൻറ് വിപണിയിലെത്തി

സ്‌കോഡ റാപ്പിഡ് ഓട്ടോമാറ്റിക് വേരിയൻറ് വിപണിയിലെത്തി. 9.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് സി-സെഗ്മെന്റ് സെഡാനെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് ഒരു ആമുഖ വിലയായിരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

അതായത് സമീപ ദിവസങ്ങളിൽ മോഡലിന് വില കൂടിയേക്കാമെന്ന് സാരം. റൈഡർ പ്ലസ് വേരിയന്റിൽ എത്തിയിരിക്കുന്ന റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക്കിന്റെ ഡെലിവറി സെപ്റ്റംബർ 18 മുതൽ ആരംഭിക്കുമെന്നും സ്കോഡ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മോഡലിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിരുന്നു.

സ്കോഡ ഓട്ടോ ഇന്ത്യ വെബ്‌സൈറ്റിലൂടെയോ അംഗീകൃത സ്കോഡ ഡീലർഷിപ്പുകളിലൂടെയോ 25,000 രൂപ മുടക്കി റാപ്പിഡ് ഓട്ടോമാറ്റിക് പതിപ്പ് പ്രീ-ബുക്ക് ചെയ്യാൻ സാധിക്കും.