12 കോടി; തിരുവോണ ബമ്പർ ഭാഗ്യം തേടിയെത്തിയത് ചിന്നസ്വാമിയെ

തിരുവോണ ബമ്പർ ഭാഗ്യം തേടിയെത്തിയത് ചിന്നസ്വാമി എന്ന വ്യക്തിയെ. എറണാകുളത്താണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്റ്റ് വിറ്റത്. സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ചിന്നസ്വാമിയെന്ന് അജീഷ് പറഞ്ഞു. കണ്ണൂരാണ് അജീഷ് കുമാറിന്റെ സ്വദേശമെങ്കിലും 20 വർഷത്തോളമായി എറണാകുളത്ത് സ്ഥിരതാമസമാണ്.

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. ഇതുവരെ 44.10 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചുവെന്നും അതിൽ എല്ലാ ടിക്കറ്റുകളും വിറ്റുപോയെന്നും ലോട്ടറി വകുപ്പ് അറിയിച്ചു.

ഒരു കോടി വീതം രണ്ടാം സമ്മാനം നേടിയ അഞ്ച് ടിക്കറ്റുകൾ

TA 738408
TB 474761
TC 570941
TD 764733
TE 360719
TG 787783