എന്‍ഫീല്‍ഡിനെ മറികടക്കാന്‍ ഹോണ്ട ഹൈനസിനാകുമോ?

ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് ഹോണ്ട മോട്ടര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ‘ഹൈനസ്‌സിബി 350’ അവതരിപ്പിച്ചു. ഹോണ്ടയുടെ വലിയ ബൈക്കുകള്‍ക്കായുള്ള ബിഗ്‌വിങ് ഷോറൂമുകളിലൂടെ ഈ മാസം പകുതിയോടെ വില്‍പന തുടങ്ങുന്ന ബൈക്കിന്റെ വില 1.9 ലക്ഷം രൂപ.
350 സിസി എന്‍ജിന് 21 പിഎസ് കരുത്തും 330 എന്‍എം കുതിപ്പുശേഷിയും (ടോര്‍ക്ക്) ഉണ്ട്. ഗാംഭീര്യമുള്ള ശബ്ദവും കണക്ടിവിറ്റി അടക്കമുള്ള സൗകര്യങ്ങളും ദീര്‍ഘയാത്രയ്ക്കും ചെറിയ യാത്രകള്‍ക്കും അനുയോജ്യമായ റൈഡിങ് പൊസിഷനുമൊക്കെ സവിശേഷതകളാണ്.