ഇന്ത്യന്‍ സിനിമയില്‍ ഇതാ ഒരു ബിഗ് ബജറ്റ് ചിത്രം കൂടി. അഞ്ചു ഭാഷകളിലായാണ് മഡ് റേസിംഗ് പ്രമേയമാക്കി ‘മഡ്ഡി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം പുറത്തിറങ്ങുന്നത്. നവാഗത സംവിധായകന് ഡോ. പ്രഗഭലാണ് സംവിധാനം. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ് മഡ് റേസിംഗ് പ്രമേയമാക്കി ചിത്രം ഒരുങ്ങുന്നത്. അഡ്വെഞ്ചറസ് ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് റിലീസ് ചെയ്യുക. കെജിഎഫ് സിനിമയുടെ സംഗീത സംവിധായകന് രവി ബസ്രൂര് ആണ് മഡ്ഡിക്ക് സംഗീതമൊരുക്കുന്നത്.
തമിഴ് ത്രില്ലര്‍ ചിത്രം രാക്ഷസന്റെ എഡിറ്റിഗ് നിര്‍വ്വഹിച്ച സാന്‍ ലോകേഷ് ആണ് എഡിറ്റിംഗ്. ഹോളിവുഡ് ചിത്രങ്ങള്‍ക്കുള്‍പ്പെടെ ക്യാമറ ചലിപ്പിച്ച കെ ജി രതീഷ് ആണ് ഛായാഗ്രഹണം. പുതുമുഖ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയില്‍ രഞ്ചി പണിക്കര്‍, ഹരീഷ് പേരടി, ഐ.എം വിജയന്, മനോജ് ഗിന്നസ്, ബിനീഷ് ബാസ്റ്റിന്, സുനില്‍ സുഗത, ശോഭ മോഹന്‍ എന്നിവരും വേഷമിടുന്നു.
മഡ് റേസിംഗിനെ പ്രേക്ഷകര്‍ക്ക് ത്രില്ലടിപ്പിക്കുന്ന രീതിയില്‍ സിനിമയിലേക്കെത്തിക്കുക എന്നതാണ് താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് സംവിധായകന് പ്രഗഭല്‍ പറയുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സിനിമ ഒരുങ്ങുന്നത് അതിനാല്‍ റെഫര്‍ ചെയ്യാന്‍ മറ്റ് സിനിമകള്‍ ഉണ്ടായിരുന്നില്ല.
അതിനാല്‍ ഈ സിനിമ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാകും എന്നാണ് ഇവരുടെ പ്രതീക്ഷ. അഞ്ച് വര്‍ഷം ചിലവിട്ടാണ് മഡ്ഡിക്കായി സംവിധായകന് തയാറെടുത്തത്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ മഡ് റേസിംഗില്‍ പരിശീലനം നേടി ഡ്യൂപ്പില്ലാതെയാണ് സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചത്-അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.