ക്വിഡ് നിയോടെക് എഡിഷനുമായി റെനോ

ക്വിഡ് നിയോടെക് എഡിഷന്‍ വിപണിയിലെത്തിച്ച്‌ റെനോ. മൂന്ന് വേരിയന്റുകളില്‍ ക്വിഡ് നിയോടെക് എഡിഷന്‍ ലഭ്യമാണ്. RXL വേരിയന്റുകളെക്കാള്‍ 30,000 രൂപ കൂടുതലാണ് നിയോടെക് എഡിഷന്‍ മോഡലുകള്‍ക്ക്. ക്വിഡ് നിയോടെക് എഡിഷന്റെ പ്രധാന ആകര്‍ഷണം ഇരട്ട നിറങ്ങളിലുള്ള എക്സ്റ്റീരിയര്‍ ഫിനിഷ് ആണ്.

ക്വിഡിന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍ 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്നിവയാണ്. 52 ബിഎച്പി പവറും 72എന്‍എം ടോര്‍ക്കും 800 സിസി എന്‍ജിന് സൃഷ്ടിക്കുന്നു. 67 ബിഎച്ച്‌പി പവറും 91എന്‍എം ടോര്‍ക്കുമാണ് 999സിസി എന്‍ജിന്‍ സൃഷ്ടിക്കുന്നത്. 0.8 ലിറ്റര്‍ 5 സ്പീഡ് എന്‍ജിനില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ഒരുങ്ങുന്നു. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സിലും എഎംടി ഗിയര്‍ബോക്‌സിലും ലഭ്യമാണ്.

ഇന്റീരിയറില്‍ സന്‍സ്കര്‍ ബ്ലൂ, കറുപ്പ് നിറങ്ങളുള്ള അപ്ഹോള്‍സ്റ്ററി ലഭിക്കുന്നു. ക്രോമില്‍ പൊതിഞ്ഞ എഎംടി ഗിയര്‍ലിവര്‍ ഗാര്‍ണിഷ്, ക്രോം, സന്‍സ്കര്‍ ബ്ലൂ നിറങ്ങളുടെ ഡീറ്റൈലിങ്ങുള്ള സ്റ്റിയറിംഗ് വീല്‍, എന്നിവയാണ് ഇന്റീരിയറിലെ മറ്റുള്ള ഫീച്ചറുകള്‍. ക്വിഡ് നിയോടെക് എഡിഷനില്‍ RXT വേരിയന്റില്‍ നിന്നും ആപ്പിള്‍ കാര്‍പ്ലേയ്, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള 8-ഇഞ്ച് ടച്ച്‌സ്ക്രീന്‍ ഇന്‍ഫോടൈന്മെന്റ് സിസ്റ്റവും ഇടം പിടിച്ചിട്ടുണ്ട്.നിയോടെക് ഡോര്‍ ക്ലാഡിങ്, ഗ്രില്ലില്‍ ക്രോം ടച്, വോള്‍ക്കാനോ ഗ്രേ ഫ്ളക്സ് വീലുകള്‍, കറുപ്പില്‍ പൊതിഞ്ഞ ബി-പില്ലര്‍, സി പില്ലറില്‍ 3D സ്റ്റിക്കര്‍ എന്നിവയാണ് ക്വിഡ് നിയോടെക് എഡിഷന്റെ എക്‌സ്റ്റീരിയറിലെ പ്രത്യേകതകള്‍.