നെറ്റ്ഫ്‌ളിക്‌സും ഡിസ്‌നി പ്ലസും ആസ്വദിക്കാം ഗൂഗിള്‍ ടിവി പ്ലാറ്റ് ഫോമില്‍


ഗൂഗിള്‍ പുതിയ ഗൂഗിള്‍ ടിവി പ്ലാറ്റ് ഫോം പുറത്തിറക്കി. ഒപ്പം റിമോട്ട് നിയന്ത്രിതമായ പുതിയ ക്രോംകാസ്റ്റും പുറത്തിറക്കി. നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് തുടങ്ങിയ ഓടിടി സേവനങ്ങളില്‍ നിന്നുള്ള സ്ട്രീമിങ് ഇതില്‍ ആസ്വദിക്കാനാവും. ക്രോം കാസ്റ്റ് സ്ട്രീമിങ് ഉപകരണം റിമോട്ടില്‍ നിയന്ത്രിക്കാന്‍ സാധിക്കും അമേരിക്കയില്‍ 49.99 ഡോളര്‍ ആണ് ക്രോംകാസ്റ്റിന് വില. ഈ വര്‍ഷാവസാനത്തോടെ മറ്റ് രാജ്യങ്ങളിലും ഇത് ലഭിച്ചേക്കും.
ബുധനാഴ്ച അര്‍ധരാത്രി നടന്ന ഓണ്‍ലൈന്‍ പരിപാടിയിലാണ് പുതിയ ഉപകരണങ്ങള്‍ അവതരിപ്പിച്ചത്. 5ജി സൗകര്യത്തോടുകൂടിയുള്ള പിക്‌സല്‍ 5, പിക്‌സല്‍ 4എ 5ജി ഫോണുകളും ഈ പരിപാടിയില്‍ അവതരിപ്പിച്ചു. 699 ഡോളറാണ് പിക്‌സല്‍ 5 ന്റെ വില. 499 ഡോളറാണ് പിക്‌സല്‍ 4എ പുറത്തിറക്കിയത്.