ആകര്‍ഷകമായ ഓഫറുകളുമായി ടാറ്റാസ്‌കൈ


റിലയന്‍സ് ജിയോയ്ക്കും എയര്‍ടെലിനും ുപിന്നാലെ, ടാറ്റാസ്‌കൈയും പുതിയ ഓഫറുകളുമായി രംഗത്തെത്തി. കമ്പനി അടിസ്ഥാന ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ വേഗത 25 എംബിപിഎസില്‍ നിന്ന് 100 എംബിപിഎസായി വര്‍ദ്ധിപ്പിച്ചു. ചില പ്ലാനുകളുടെ വില കുറയ്ക്കുകയും പുതിയ ബേസ് പ്ലാനും മറ്റ് പ്ലാനുകളും അവതരിപ്പിക്കുകയും ചെയ്തു.
ടാറ്റ സ്‌കൈ ബ്രോഡ്ബാന്‍ഡ് പ്രതിമാസ പ്ലാനിന് 850 രൂപയാണ് നിരക്ക്. അടിസ്ഥാന പ്ലാനിന്റെ വില 100 രൂപയാണ് കമ്പനി കുറച്ചത്. പുതിയ പ്ലാന്‍ 100 എംബിപിഎസ് വേഗതയില്‍ പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 950 രൂപയുടെ പ്രതിമാസ പ്ലാനില്‍ ഇപ്പോള്‍ കൂടുതല്‍ വേഗത വാഗ്ദാനം ചെയ്യുന്നുണ്ട്. 950 രൂപയുടെ പ്ലാനില്‍ 150 എംബിപിഎസില്‍ പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്നു. നേരത്തെ പ്ലാന്‍ 25 എംബിപിഎസ് വേഗതയാണ് വാഗ്ദാനം ചെയ്തിരുന്നത്.
ടാറ്റ സ്‌കൈ ബ്രോഡ്ബാന്‍ഡിന്റെ 1,050 രൂപയുടെ പ്രതിമാസ പ്ലാന്‍ ഇപ്പോള്‍ അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 200എം.പി.പി.എസ്‌വേഗത ഇത് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 3300 ജിബിയുടെ എഫ്‌യുപി ക്യാപ് ഉപയോഗിച്ച് ഡാറ്റ പരിധിയില്ലാതെ ലഭിക്കും.
ഇപ്പോള്‍ 300 എംബിപിഎസ് പ്ലാനിന്റെ വില 1,900 രൂപയില്‍ നിന്ന് 1,500 രൂപയായി കുറച്ചു. വാഗ്ദാനം ചെയ്യുന്ന എല്ലാ ആനുകൂല്യങ്ങളും മുമ്പത്തെപ്പോലെ തന്നെ തുടരും. 300എം.പി.പി.എസ് പ്ലാനില്‍ പരിധിയില്ലാത്ത ഡാറ്റ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഓരോ പ്ലാനിലും പ്രതിമാസം 100 രൂപ അധിക നിരക്കില്‍ പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകളും ടാറ്റാ സ്‌കൈ വാഗ്ദാനം ചെയ്യുന്നുണ്ട്.