ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ്ബില്യണ്‍ സെയില്‍ 16 മുതല്‍

ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പനയുടെ പുതിയ പതിപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16 മുതല്‍ 21 വരെ വില്‍പ്പന നടക്കുമെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് വന്‍ ഡിസ്‌കൌണ്ടില്‍ സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം. കൂടാതെ, ഫ്‌ലിപ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ ഓഫര്‍ നിരക്കില്‍ സാധനങ്ങള്‍ ലഭിക്കും.
എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 10 ശതമാനം തല്‍ക്ഷണ കിഴിവും ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് ഇഎംഐ കാറുകള്‍, മറ്റ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയില്‍ നിന്നുള്ള ഓഫറുകളിലൂടെ ഉപയോക്താക്കള്‍ക്ക് നോ കോസ്റ്റ് ഇഎംഐകളും ലഭ്യമാകും. പേടിഎം വാലറ്റ്, പേടിഎം യുപിഐ എന്നിവ വഴി പണമടയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
വില്‍പ്പന സമയത്ത്, മൊബൈല്‍, ടിവി, വീട്ടുപകരണങ്ങള്‍, ഫാഷന്‍, ഫര്‍ണിച്ചര്‍, പലചരക്ക് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ഫ്‌ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഹെഡ്‌ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 80 ശതമാനം വരെ ഇളവ് ലഭിക്കും