വാഹനപ്രേമികള്‍ കാത്തിരുന്ന മഹീന്ദ്ര ഥാറിന്റെ രണ്ടാം തലമുറ മോഡലിന്റെ വിലപ്രഖ്യാപിച്ചു. ബുക്കിങ്ങ് തുടങ്ങി. പെട്രോള്‍ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്മാനുവല്‍ ട്രാന്സ്മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന രണ്ടാം തലമുറ ഥാറിന് 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപയാണ് വില. എ.എക്സ്, എല്‍.എക്സ് എന്നീ രണ്ട് സീരീസിലാണ് ഥാര്‍ എത്തുന്നത്. ഇത് എ.എക്സ് അഡ്വഞ്ചര്‍ മോഡലും എല്‍.എക്സ് ലൈഫ് സ്റ്റൈല്‍ മോഡലുമായിരിക്കും.
മുന്‍തലമുറ ഥാറിനെക്കാള്‍ പ്രീമിയം ലുക്ക് വരുത്തിയാണ് പുതിയ ഥാര്‍ എത്തിയിട്ടുള്ളത്. ആഡംബര വാഹനത്തിന്റെ മുഖഭാവം നല്കുന്ന വലിപ്പം കുറഞ്ഞ് ആറ്
സ്ലാറ്റുകളുള്ള ബ്ലാക്ക് ഗ്രില്ല്, അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഹെഡ്ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡിആര്‍എല്‍, ബോണറ്റിന് വശങ്ങളിലായി സ്ഥാനമുറപ്പിച്ച
ഇന്റിക്കേറ്റര്‍, ഡ്യുവല്‍ ടോണില്‍ സ്പോര്‍ട്ടി ഭാവമുള്ള ബംമ്പര്‍ എന്നിവയാണ് മുന്‍വശം.
ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് രണ്ടാം തലമുറയിലെ മറ്റൊരു ഹൈലൈറ്റ്. ഫോര്‍ വീല്‍ ഡ്രൈവ് ലോ, ഫോര്‍ വീല്‍ ഡ്രൈവ് ഹൈ, ടൂ വീല്‍ ഡ്രൈവ് എന്നിവയാണ് ഇതിലെ
മോഡുകള്‍. മുന്നില്‍ ഇന്റിപെന്‍ഡന്റ് സസ്പെന്‍ഷനും പിന്നില്‍ മള്‍ട്ടി ലിങ്ക് യൂണിറ്റുമാണ് ഈ വാഹനത്തില്‍ സസ്പെന്ഷന് ഒരുക്കുന്നത്. 226 എംഎം ഗ്രൗണ്ട്
ക്ലിയറന്‍സിനൊപ്പം 650 എംഎം വാട്ടര്‍ വാഡിങ്ങ് കപ്പാസിറ്റിയും നല്‍കിയിട്ടുണ്ട്..
പ്രീമിയം എസ്.യു.വികള്‍ക്ക് സമാനമാണ് അകത്തളം. മികച്ച സപ്പോര്‍ട്ട് നല്കുന്ന സീറ്റുകള്‍,
ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൃത്താകൃതിയിലുള്ള ഏസി വെന്റുകള്‍, ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ് എന്നിങ്ങനെയാണ് സെന്റര്‍ കണ്‍സോള്‍. ഗിയര്‍ ലിവറും,
ഡ്രൈവ് മോഡിന്റെ ലിറവും, ഹാന്‍ഡ് ബ്രേക്കും, പവര്‍ വിന്‍ഡോ കണ്ട്രോള് യൂണിറ്റുമാണ് മുന്‍നിര സീറ്റുകള്‍ക്കിടയില്‍ നല്‍കിയിട്ടുള്ളത്.
2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളിലാണ് ഥാര്‍ എത്തുന്നത്. പെട്രോള്‍ എന്ജിന് 150 ബിഎച്ച്പി പവറും 320
എന്‍എം ടോര്‍ക്കും, ഡീസല്‍ എന്ജിന് 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്സ്മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ്
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും.