റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിലേക്ക് ആഗോള നിക്ഷേപ സ്ഥാപനമായ ജിഐസി 5,512.5 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രഖ്യാപിച്ചു. മറ്റൊരു നിക്ഷേപ സ്ഥാപനമായ ടിപിജിയും 1,837.5 രൂപ നിക്ഷേപിക്കും. ജിഐസി, ടിപിജി നിക്ഷേപം യഥാക്രമം ആര്‍ആര്‍വിഎല്ലിലെ 1.22 ശതമാനവും 0.41 ശതമാനവും ഓഹരി പങ്കാളിത്തം നേടുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
പുതിയ നിക്ഷേപങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിനെ പ്രീമണി ഇക്വിറ്റി മൂല്യമായ 4.285 ലക്ഷം കോടി രൂപ വിലമതിക്കുന്ന കമ്പനിയാക്കി മാറ്റി. റിലയന്‍സ് റീട്ടെയില്‍ കുടുംബത്തിലേക്ക് ജിഐസിയെ സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സുമായി പങ്കാളിയായതിലൂടെ ഇന്ത്യയുടെ റീട്ടെയില്‍ വിപണിയിലെ ശക്തമായ വളര്‍ച്ചയ്ക്ക് റിലയന്‍സ് റീട്ടെയില്‍ മുന്നിരയിലെത്താന് കമ്പനിയെ പ്രാപ്തമാക്കുമെന്നും ജിഐസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലിം ചോ കിയാറ്റ് പറഞ്ഞു.
ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ജിയോ പ്ലാറ്റ്ഫോമില്‍ 4,546.8 കോടി രൂപ നിക്ഷേപം നടത്തിയതിന് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ ടിപിജിയുടെ രണ്ടാമത്തെ നിക്ഷേപമാണിത്.