വീട്ടില്‍ ബോറടിച്ചിരിക്കണ്ട; പറക്കാം


സഞ്ചാരികള്‍ക്ക് കോവിഡ് കാലം വലിയ ദുരിതമാണ്. വീട്ടില്‍ ബോറടിച്ചിരിക്കുന്ന പലരും അവസരം കിട്ടാന്‍ കാത്തിരിക്കുകയാണ് പുറത്തുചാടാന്‍. സ്ഥിരമായി വിമാന യാത്രകള്‍ നടത്തുന്നവരാണെങ്കില്‍ പറയുകയും വേണ്ട. യാത്രാ വിലക്കുകള്‍ നീണ്ടു പോകുന്ന അവസ്ഥയില്‍ വിമാനയാത്രക്കുള്ള ഒരു കിടിലന്‍ ഓഫറുമായി വന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വിമാനകമ്പനിയായ ക്വാണ്ടാസ്.
‘ഫ്‌ലൈറ്റ് ടു നോവേര്‍’എന്ന പേരു പോലെത്തന്നെയാണ് യാത്രയുടെ സ്വഭാവവും. എങ്ങോട്ടന്നില്ലാതെ ഏഴു മണിക്കൂര്‍ വിമാന യാത്ര. 41,000 മുതല്‍ 2 ലക്ഷം വരെയുള്ള യാത്രയുടെ ടിക്കറ്റുകള്‍ വില്പനയ്ക്ക് വെച്ചപ്പോള്‍തന്നെ വിറ്റു തീര്‍ന്നു.
ഈ യാത്രയില്‍ പാസ്‌പോര്‍ട്ടും ക്വാറന്റൈനും വേണ്ട എന്നതാണ് മുഖ്യ ആകര്‍ഷണം. ഒക്ടോബര്‍ 10ന് സിഡ്‌നിയില്‍ നിന്നും പുറപ്പെട്ട് അവിടെ തന്നെ തിരിച്ചെത്തുന്ന സര്‍വീസ് ക്വീന്‍സ്‌ലാന്‍ഡ്, ഗോള്‍ഡ് കോസ്റ്റ്, ന്യൂ സൗത്ത്‌വെയ്ല്‍സ്, ഗ്രേറ്റ് ബാരിയര്‍ റീഫ്, സിഡ്‌നി തുറമുഖം എന്നിവയ്ക്ക് മുകളിലൂടെ താഴ്ന്ന് പറക്കും. ഇത് കൂടാതെ ജപ്പാനിലെയും സിംഗപ്പൂരിലെയും തായ്വാലിനെയും കമ്പനികളും സമാന ഓഫറുകളുമായി രംഗത്തുണ്ട്