സാംസങ് ഫോണുകള്‍ക്ക് വിലകുറച്ചു

ഗാലക്‌സി എം സീരീസിലെ ഏറ്റവും വിലകുറഞ്ഞ രണ്ട് സ്മാര്‍ട്ട്‌ഫോണുകളായ ഗാലക്‌സി എം 01, ഗാലക്‌സി എം 11 എന്നിവയുടെ വില സാംസങ് കുറച്ചു. ഇപ്പോള്‍ ഗാലക്‌സി എം 01ന്റെ ആരംഭ വില 8000 രൂപയില്‍ താഴെയാണ്. 3 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എം 01 വേരിയന്റിന് ഇപ്പോള്‍ 8,399 രൂപയില്‍ നിന്ന് 7,999 രൂപയായി വില കുറഞ്ഞു.
3 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റിനായുള്ള സാംസങ് ഗാലക്‌സി എം 11 ന്റെ വില നേരത്തത്തെ 11,499 രൂപയില്‍ നിന്ന് 10,999 രൂപയായി കുറഞ്ഞു. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റിന്, 12,999 ല്‍ നിന്ന് 11,999 രൂപയാണ് വില. രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെയും പുതുക്കിയ വിലകള്‍ സാംസങ്ങിന്റെ ഔദ്യോഗിക ഇസ്റ്റോറിലും ആമസോണ്‍ ഇന്ത്യയിലും കാണാം. സാംസങ് ഗാലക്‌സി എം 01, ഗാലക്‌സി എം 11 എന്നിവ ജൂണ്‍ മാസത്തില്‍ സാംസങ് പുറത്തിറക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ വിലക്കുറയ്ക്കുന്നത്. ജൂണ്‍ മാസത്തിലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിയത്. 5.7 ഇഞ്ച് എച്ച്ഡി + ഇന്‍ഫിനിറ്റിവി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എം 01നുള്ളത്.