ഇന്ത്യന്‍ വിപണി പിടിക്കാന്‍ അമേരിക്കന്‍ ടെസ്ലയും

ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയും. പ്രമുഖ അമേരിക്കന്‍ വൈദ്യത കാര്‍ നിര്‍മാതാക്കളാണ് ടെസ്ല. 2021 ഓടെ ഇന്ത്യന്‍ വിപണിയിലെത്തും.
കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായാണ് ടെസ്ലയുടെ പ്രവര്‍ത്തനം. പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോഡ്സ്റ്റര്‍ എന്ന, ആദ്യ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിച്ചതോടെയാണ് കമ്പനി ലോകശ്രദ്ധ നേടിയത്. തുടര്‍ന്ന് മോഡല്‍ എസ് എന്ന പേരില്‍ ഒരു സെഡാനും, പിന്നാലെ ക്രോസോവര്‍ വാഹനമായ മോഡല്‍ എക്‌സും വിപണിയിലെത്തിച്ചു. 2015 ല്‍ ലോകത്തിലെ ഏറ്റവും വില്‍പന നേടിയ വൈദ്യുതി കാര്‍ എന്ന നേട്ടവും മോഡല്‍ എസ് സ്വന്തമാക്കി. ഡിസംബര്‍ 2015 ലെ കണക്ക് പ്രകാരം ഒരു ലക്ഷം മോഡല്‍ എസ് കാറുകളാണ് വിറ്റത്. 2017ല്‍ ടെസ്ല സ്വയം നിയന്ത്രിത (ഓട്ടോപൈലറ്റ്) സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറും പുറത്തിറക്കിയിരുന്നു.