റോമിങ് കോളുകള്‍ നിലയ്ക്കും; ഇനി ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം


മൊബൈല്‍ കണക്ഷനില്‍ രാജ്യാന്തര റോമിങ് സേവനം വേണ്ടവര്‍ ഇനി പ്രത്യേകം ആവശ്യപ്പെടണം. നിലവില്‍ റോമിങ് കോളുകള്‍ ലഭിക്കുന്നവരുടെയെല്ലാം സേവനം നിലയ്ക്കും. ഈ സേവനം ഉപയോക്താക്കളുടെ ആവശ്യപ്രകാരം മാത്രം ക്രമീകരിക്കാനാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുതുതായി ടെലികോം കമ്പനികളെ അറിയിച്ചിരിക്കുന്നത്.
ഉടന്‍ തന്നെ റോമിങ്് സേവനം ഒഴിവാക്കാന്‍ ട്രായ് ഉത്തരവിട്ടുണ്ട്. ഒരു തവണ റോമിങ് സേവനം ആക്ടിവേറ്റ് ചെയ്താലും ആവശ്യമില്ലെങ്കില്‍ ഉപയോക്താവിന് ഒഴിവാക്കാം.