ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന ഒക്ടോബര്‍ 17 ന് ആരംഭിക്കും. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയുടെ അവസാന തീയതി വെളിപ്പെടുത്തിയിട്ടില്ല. പ്രൈം അംഗങ്ങള്‍ക്കായി ആമസോണ്‍ വില്‍പ്പന 24 മണിക്കൂര്‍ നേരത്തെ ഒക്ടോബര്‍ 16 ന് ആരംഭിക്കും.
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്കായി എച്ച്ഡിഎഫ്സി ബാങ്കുമായാണ് സഹകരിക്കുന്നത്. എച്ച്ഡിഎഫ്സി ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വാങ്ങുന്ന ഏത് സാധനങ്ങള്‍ക്കും 10 ശതമാനം തല്‍ക്ഷണ കിഴിവ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രൈം അംഗത്വം രണ്ട് തരത്തില്‍ ലഭ്യമാണ്. പ്രതിമാസം 129 രൂപയ്ക്കും പ്രതിവര്‍ഷം 999 രൂപയ്ക്കും. അംഗത്വത്തില്‍ സൗജന്യ ഏകദിന ഷിപ്പിംഗ്, നേരത്തെയുള്ള ഡീലുകള്‍, പ്രൈം വീഡിയോയിലേക്കുള്ള ആക്സസ്, പ്രൈം മ്യൂസിക് ആക്സസ് എന്നിവയും അതിലേറെയും ഉള്‍പ്പെടുന്നു. Http://www.amazon.in/prime എന്ന ലിങ്ക് വഴി ഒരു പ്രൈം അംഗത്വം നേടാവുന്നതാണ്. ഒരു നിശ്ചിത സമയത്തിന് ശേഷം പ്രൈം അംഗത്വ ആനുകൂല്യങ്ങള്‍ നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വമേധയാ അത് റദ്ദാക്കേണ്ടി വരും. അതിനാല്‍ നിങ്ങളില്‍ നിന്ന് അധിക ഫീസൊന്നും ഈടാക്കില്ല.