ആമസോണ്‍ ഫെസ്റ്റിവല്‍;പകുതിവിലക്ക് ടിവിയും മൊബൈലും


ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വന്‍ വിലക്കിഴിവാണ്.
നോകോസ്റ്റ് ഇഎംഐ ഓപ്ഷനുകളും സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, മറ്റ് ഇലക്ട്രോണിക്‌സ്, ആക്‌സസറികള്‍ എന്നിവയില്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ടാകുമെന്ന് ആമസോണ്‍ വ്യക്തമാക്കി. എച്ച്ഡിഎഫ്‌സി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ഇഎംഐ വഴിയോ വാങ്ങുമ്പോള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവ് ലഭിക്കും.
ഹോം ആന്‍ഡ് കിച്ചന്‍ വിഭാഗത്തില്‍ 60 ശതമാനം വരെയും വസ്ത്രങ്ങള്‍ക്കും ഇലക്ട്രോണിക് അനുബന്ധ ഉത്പന്നങ്ങള്‍ക്കും 70 ശതമാനം വരെയും ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം വരെയും കിഴിവ് ലഭിക്കും.
ടിവി ഉള്‍പ്പെടെയുള്ള വലിയ വീട്ടുപകരണങ്ങള്‍ക്ക് 65 ശതമാനം വരെ കിഴിവുണ്ടാകും. എക്‌സ്റ്റെന്‍ഡഡ് വാറന്റി, നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകളും ഈ വിഭാഗത്തില്‍ നല്‍കും. പഴയ സാധനങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയത് വാങ്ങുന്നതിന് 13,5000 രൂപ വരെയാണ് കിഴിവ് നല്‍കുന്നത്. പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗെയിമിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 70 ശതമാനം വരെ കിഴിവുണ്ട്. എല്ലാ വസ്ത്രങ്ങള്‍ക്കും നോ കോസ്റ്റ് ഇഎംഐയും 80 ശതമാനം വരെ കിഴിവ് നല്‍കും.
ആമസോണിന്റെ സ്വന്തം എക്കോ സ്മാര്‍ട് സ്പീക്കറുകള്‍, ഫയര്‍ ടിവി സ്റ്റിക്കുകള്‍, കിന്‍ഡില്‍ എന്നിവയ്ക്കും മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത തരം ഓഫറുകളാണ് നല്‍കുകയെന്നാണ് ആമസോണ്‍ വ്യക്തമാക്കിയിരിക്കുന്നത്. വണ്‍പ്ലസ്, സാംസങ്, ഷിയോമി, വിവോ, ഓപ്പോ, നോക്കിയ, ഹോണര്‍, ആപ്പിള്‍ ഐഫോണ്‍ എന്നീ ഫോണുകളുടെ വില്‍പന ഉണ്ടാകും. ലാപ്‌ടോപ്പ് ഡീലുകളില്‍ ഷിയോമി നോട്ട്ബുക്ക് 14, എംഐ നോട്ട്ബുക്ക് 14 ഹൊറൈസണ്‍ പതിപ്പ്, മൈക്രോസോഫ്റ്റ് സര്‍ഫേസ് ഉപകരണങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആമസോണ്‍ പേ വാലറ്റ് ഉപഭോക്താക്ള്‍ക്ക് പ്രതിദിനം 500 രൂപ വരെ പാരിതോഷികവും ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.