കൊച്ചി: കൊവിഡ് കാലത്ത് ചില്ലറവ്യാപാരികള്‍ക്ക് അത്യാവശ്യത്തിന് പണം ലഭ്യമാക്കാന്‍ അവസരം ഒരുക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡും.
സഹകരണത്തിന്റെ ഭാഗമായി എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വിതരണക്കാരുമായുള്ള ബില്ലിങ്ങിനായി ചില്ലറ വ്യാപാരികള്‍ക്ക് 50,000 രൂപ വരെ ഓവര്‍ ഡ്രാഫ്റ്റായി നല്‍കും. ഇതോടൊപ്പം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ടച്ച് പോയിന്റുകളില്‍ എസ്ബിഐ പോയിന്റ് ഓഫ് സെയില്‍ മെഷിനുകളും സ്ഥാപിക്കും.
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ റീട്ടെയിലര്‍ ആപ്പായ ശിഖര്‍ മുഖേന ഡീലര്‍മാര്‍ക്ക് സുരക്ഷിതത്വവും വളരെ വേഗത്തിലുമുള്ള ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യവും ഇതോടൊപ്പം നല്കുമനെന്ന് എസ്ബിഐ അറിയിച്ചു. യുപിഐ അടിസ്ഥാനമാക്കിയുള്ള സൗകര്യമായിരിക്കും ഇതിനായി നല്‍കുക .