പസ്സാറ്റ് വന്നു വീണ്ടും; വിപണി പിടിക്കാമെന്ന പ്രതീക്ഷയില്‍

ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ ഫോക്സ് വാഗന്റെ പസ്സാറ്റ് 2020 ഒക്ടോബറില്‍ പുറത്തിറങ്ങും. അതേസമയം നേരത്തെയുള്ള പസ്സാറ്റിന്റെ പരാജയം പഠിച്ച് പുതിയ മോഡലാക്കിയാണ് ഇത്തവണ ഇറക്കിയിരിക്കുന്നത്. നേരത്തെ മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പസാറ്റ് മോഡല്‍ നിര്‍ത്തിയിരുന്നു.
കേരളത്തില്‍ ഏകദേശം 30 ലക്ഷം രൂപയാകും വില. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അടക്കമുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയ പ്രത്യേകതകളോടെയാകും ഇതിന്റെ വരവ്. 6.3 ടച്ച് സ്‌ക്രീന്‍ സൗണ്ട് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. ആപ്പ് വഴി കണക്ട് ചെയ്ത് റൈഡ് സുഗമമാക്കാനും സ്‌ക്രീന്‍ സഹായിക്കുന്നുണ്ട്.
മറ്റ് വാഹനങ്ങളില്‍ നിന്നും കാര്‍ എത്ര അകലം പാലിക്കുന്നുവെന്നു ആഡാപ്റ്റിവ് ക്രുയിസ് കണ്‍ട്രോള്‍ ഡ്രൈവറിന് നല്‍കുന്നതിലൂടെ അപകടസാധ്യത കുറയ്ക്കുന്നു. മുന്നിലുള്ള വാഹനത്തിന്റെ അകലം പാലിക്കാനായി സ്വാഭാവികമായും വേഗത കുറയ്ക്കുന്നു.
സൗദിയില്‍ ബേസ് മോഡലിന് 98555 റിയാലാണ് ടാക്‌സ് അടക്കം വില. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.