സെന്‍സെക്‌സില്‍ 374 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടംതുടരുന്നു. സെന്‍സെക്‌സ് 374 പോയന്റ് നേട്ടത്തില്‍ 39,348ലും നിഫ്റ്റി 101 പോയന്റ് ഉയര്‍ന്ന് 11,604ലിലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 1185 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 599 ഓഹരികള്‍ നഷ്ടത്തിലുമാണ്. 104 ഓഹരികള്‍ക്ക് മാറ്റമില്ല.
എച്ച്ഡിഎഫ്‌സി, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ,
ആക്‌സിസ് ബാങ്ക്, ടൈറ്റാന്‍, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഐടിസി, എന്‍ടിപിസി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ആഗോള കാരണങ്ങളാണ് വിപണിക്ക് കരുത്തായത്. യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും ട്രംപ് കോവിഡ് വിമുക്തനായതുമാണ് വിപണിയെ സ്വാധീനിച്ചത്.