ഐ ഫോണ്‍ 12 സീരീസ്13ന് ഇറങ്ങും

ഈ വര്‍ഷത്തെ പ്രീമിയം ഐഫോണുകളായ ഐഫോണ്‍ 12 സീരിസ് അനാവരണം ചെയ്യാനൊരുങ്ങുകയാണ് ആപ്പിള്‍. ഹൈ, സ്പീഡ് (‘Hi, Speed’) എന്ന പദപ്രയോഗവുമായി ഒക്ടോബര്‍ 13ന് നടത്താനിരിക്കുന്ന വെര്‍ച്വല്‍ ചടങ്ങിന്റെ ക്ഷണക്കത്തുകള്‍ അയച്ചുകഴിഞ്ഞു.
കമ്പനിയുടെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ ഇന്ത്യന്‍ സമയം രാത്രി 10.30 ന് ചടങ്ങ് ലൈവ് സ്ട്രീം ചെയ്യും. പുതിയ ഐഫോണുകള്‍ക്കൊപ്പം ചെറിയൊരു ഹോംപോഡ് സ്പീക്കറും, ചെവി മൂടിയിരിക്കുന്ന ഹെഡ്‌ഫോണുകളും, ആപ്പിള്‍ ടിവി സ്ട്രീമിങ് ബോക്‌സും, ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണവും പുറത്തിറക്കുമെന്നാണ് അഭ്യൂഹം.
ഈ ചടങ്ങിലെ താരം ഐഫോണ്‍ 12 സീരിസ് ആയിരിക്കും. 5.4ഇഞ്ച് ഐഫോണ്‍, 6.1ഇഞ്ച് ഐഫോണ്‍, 6.1ഐഫോണ്‍ പ്രോ, 6.7ഇഞ്ച് ഐഫോണ്‍ പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിള്‍ പുറത്തെടുത്തേക്കുമെന്ന് കരുതുന്നത്. എല്ലാ മോഡലുകളുടെയും ഫീച്ചറുകള്‍ പുതുക്കിയിട്ടുണ്ടെന്നും, പുതിയ ഡിസൈനായിരിക്കും ഇവയ്‌ക്കെന്നും പറയപ്പെടുന്നു.