കോവിഡിനിടയില്‍ ശബള വര്‍ദ്ധനവുമായിആക്‌സിസ് ബാങ്ക്‌

മുംബൈ: കോവിഡ് മഹാമാരിക്കിടയില്‍ തൊഴില്‍ നഷ്ടവും ശബളം വെട്ടിക്കുറക്കലുമാണ് ഏറെ കേള്‍ക്കുന്ന വാര്‍ത്ത. എന്നാല്‍ ഇവിടെ ചില ബാങ്കുകളില്‍ അവസ്ഥ നേരെ തിരിച്ചാണ്. പണി പോയില്ലെന്നു മാത്രമല്ല ശബളവര്‍ദ്ധനവും ബോണസും നല്‍കിയാണ് ജിവനക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. ജീവനക്കാര്‍ക്ക് നാലുമുതല്‍ 12 ശതമാനംവരെ ശമ്പള വര്‍ധനവാണ് ആക്‌സിസ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ പ്രവര്‍ത്തന മികവ് അടിസ്ഥാനമാക്കി ഒക്ടോബര്‍ ഒന്നു മുതലാണ് വര്‍ധന നടപ്പാക്കുക. നിലവില്‍ 76,000 ജീവനക്കാരാണ് ബാങ്കിനുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക്
ഏപ്രില്‍മുതല്‍ ശമ്പളവര്‍ധന നടപ്പാക്കിയിരുന്നു. ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ക്ക് ബോണസും ശമ്പളവര്‍ധനയും നല്‍കാന്‍ ജൂലായില്‍ ഐ.സി.ഐ.സി.ഐ. ബാങ്കും തീരുമാനിച്ചിരുന്നു.