വീട്ടുമുറ്റത്തെത്തും ഫോര്‍ഡിന്റെ കാര്‍ സര്‍വ്വീസ് സെന്റര്‍

കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഡോര്‍ സ്റ്റെപ്പ് സര്‍വീസ് ആരംഭിക്കുന്നു. ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി അധിക ചാര്‍ജ് ഈടാക്കാതെയാണ് ഈ സേവനം ഒരുക്കുന്നത്.
ഉപയോക്താക്കള്‍ക്ക് അടുത്തുള്ള ഫോര്‍ഡ് ഡീലര്‍ഷിപ്പിലോ ഡയര്‍ എ ഫോര്‍ഡ് സംവിധാനത്തിലോ സര്‍വീസ് ബുക്കുചെയ്യാം. ആദ്യഘട്ടമായി ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ജയ്പൂര്‍, ലക്‌നോ, ബെംഗളൂരു, ചെന്നൈ, കൊച്ചി, തിരുവനന്തപൂരം, ഹൈദരാബാദ്, കൊല്‍ക്കത്ത, ഭൂവനേശ്വര്‍, മുംബൈ, പുനെ, ഔറംഗബാദ്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ഡോര്‍ സ്‌റ്റെപ്പ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്.
വാഹനത്തിന്റെ സാധാരണ പരിശോധന, ഫില്‍ട്ടറുകള്‍, ഓയില്‍ തുടങ്ങിയവ മാറ്റാല്‍, വാഷിങ്ങ് തുടങ്ങിയവയാണ് ഡോര്‍ സ്‌റ്റെപ്പ് പദ്ധതിയിലുള്ളത്. കൂടുതല്‍ പരിശോധന ആവശ്യമുള്ള വാഹനങ്ങള്‍ ഫോര്‍ഡിന്റെ ടീം തന്നെ സര്‍വീസ് സെന്ററിലെത്തിക്കും. പണം ഓണ്‍ലൈനായി അടയ്ക്കുവാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.