സ്വര്‍ണം മലയാളികളുടെ ആഭരണപ്പട്ടികയില് മാത്രമുള്ള ലോഹമല്ല. മലയാളികളുടെ പ്രധാന നിക്ഷേപങ്ങളില്‍ ഒന്നുമാണ്. സ്വര്‍ണം വാങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിക്ഷേപമായിട്ടും വാങ്ങുമ്പോഴും ആഭരണമായിട്ട് വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് താഴെ പറയുന്നത്.
1 എന്താണ് ഈ പരിശുദ്ധി
24 കാരറ്റ് ആണ് സ്വര്‍ണത്തിന്റെ ഏറ്റവും മികച്ച പരിശുദ്ധി. 99.99 ശതമാനം ശുദ്ധസ്വര്‍ണമാണ് 24 കാരറ്റ് സ്വര്‍ണം. പെട്ടെന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുളളതുകൊണ്ട് 24 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണങ്ങള്‍ ഉണ്ടാക്കാറില്ല. ചേര്‍ക്കുന്ന ലോഹങ്ങളുടെ അളവിനനുസരിച്ച് 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെയുളള സ്വര്‍ണാഭരണമാണ് ഇന്ത്യയില്‍ കിട്ടുന്നത്.
2.സ്വര്‍ണാഭരണങ്ങള്‍ മാറ്റി വാങ്ങുന്നത് നഷ്ടമുണ്ടാക്കും
സ്വര്‍ണാഭരണങ്ങള്‍ ഫാഷന്‍ മാറുന്നതിനനുസരിച്ച് മാറ്റി വാങ്ങുന്നത് നിക്ഷേപത്തേക്കാള്‍ വന്‍ നഷ്ടമുണ്ടാക്കും. പണിക്കൂലിയുടെ കാര്യത്തില്‍ നല്ല നഷ്ടം വരും. സ്വര്‍ണം ആഭരണമാക്കി മാറ്റുമ്പോള്‍ സ്വര്‍ണപ്പണിക്കാര്‍ക്കുളള കൂലിയും കട്ടിങ്പോളിഷിങ് തൊഴിലാളികള്‍ക്കുളള വേതനവും മറ്റു ചെലവുകളുമാണ് പണിക്കൂലിയായി ഈടാക്കുന്നത്. ടാക്സും കൂടി ചേര്‍ന്നാല്‍ വന്‍ നഷ്ടമാണ് എപ്പോഴും സംഭവിക്കുക. ഉദാഹരണമായി 37000 രൂപ വില വരുമ്പോള്‍ സ്വര്‍ണം വാങ്ങുന്ന ഒരാള്‍ക്ക് 42000 രൂപ മുതല്‍ 44000 രൂപ വരെ മോഡലിന് അനുസരിച്ച് നല്‍കേണ്ടിവരും. അപ്പോള്‍ 45000 രൂപ പവന് വില ലഭിക്കുമ്പോള്‍ മാത്രമേ ലാഭകരമാക്കാന്‍ കഴിയൂ. വര്‍ഷത്തില്‍ വില കുറയുമ്പോള്‍ മാത്രമേ സ്വര്‍ണം വാങ്ങാവൂ.
- നിക്ഷേപത്തിന് അനുയോജ്യമെങ്ങനെ?
സ്വര്‍ണ നാണയങ്ങളും ബിസ്കറ്റുമാണ് നിക്ഷേപം എന്ന നിലക്ക് അനുയോജ്യം. മാത്രമല്ല, ഓഹരിവിപണികളിലൂടെയും ചില ബാങ്കുകളിലൂടെയും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ കഴിയും. ഇത്തരം നിക്ഷേപമാര്‍ഗത്തില്‍ ടാക്സ് മാത്രമേ അധികമായി ഉണ്ടാകൂ. ആഭരണങ്ങള്‍ സമ്പാദ്യമാര്‍ഗമായി സ്വീകരിക്കുന്നത് ശുദ്ധ വിഡ്ഢിത്തരമാണ്. സ്വര്‍ണം നിക്ഷേപിക്കാന്‍ അനുയോജ്യമായ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. സ്വര്‍ണത്തില്‍ ഡീമാറ്റ് രൂപത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന മാര്‍ഗമാണ് ഗോള്‍ഡ് ഇ.റ്റി.എഫ്. ഗോള്‍ഡ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്ന ഫണ്ട് ഓഫ് ഫണ്ടുകളിലും നിക്ഷേപം നടത്താം. - ഇന്ത്യയില്‍ വിലക്കുറവ് മുംബൈയില്‍
BIS ഹാള്‍ മാര്‍ക്ക് ഉള്ള ആഭരണങ്ങള്‍ വേണം വാങ്ങാന്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് ആണ് ഹാള്‍ മാര്‍ക്ക് ചെയ്യാന്‍ അധികാരമുള്ള ഏക അന്ഗീകൃത ഏജന്‍സി. അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണ വില മാറുന്നത്. പക്ഷേ ഇന്ത്യയിലെ ന്യൂഡല്‍ഹി, ചെന്നൈ തുടങ്ങി പല നഗരങ്ങളിലും സര്‍ണവില പലതാണ്. ചെന്നൈയിലെ സ്വര്‍ണവില ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണ്. ഒരുപാട് സ്വര്‍ണം വാങ്ങുന്ന അവസരങ്ങളില്‍ മുംബൈ നല്ല ഒരു ഓപ്ഷന് ആയിരിക്കും.
സമ്പാദിക്കാന്‍ - ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങണം
സ്വര്‍ണം വാങ്ങുമ്പോള്‍ ഇപ്പോഴും വിശ്വാസ്യതയുള്ള ജ്വല്ലറികളില്‍ നിന്നും വാങ്ങാം. ഹാള്‍മാര്‍ക്ക് ഉള്ള മുന്‍നിര ജ്വല്ലറികളില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പറ്റിക്കപ്പെടാന്‍ സാധ്യത വളരെ കുറവാണു. മാത്രമല്ല വില്പനനന്തര സേവനങ്ങളും ലഭ്യമാകും. - സ്വര്‍ണവില ഇനി വര്‍ധിക്കുമോ?
ഴിഞ്ഞ കുറച്ച് വര്‍ഷങ്ങളെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ വലിയ മുന്നേറ്റമുണ്ടായ വര്‍ഷമാണ് 2020. 42000 രൂപയില്‍ എത്തിയ സ്വര്‍ണം ഇപ്പോള്‍ 5000 രൂപയോളം കുറഞ്ഞാണ് വ്യാപാരം നടക്കുന്നത്. അതേസമയം വില കുറഞ്ഞ ശേഷം വീണ്ടും വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.