5 കോടിയില്‍ താഴെ വിറ്റുവരവ്: ജിഎസ്ടി റിട്ടേണ്‍ 3 മാസത്തിലൊരിക്കല്‍


അഞ്ച് കോടിയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ അടുത്ത ജനുവരി ഒന്നു മുതല്‍ പ്രതിമാസ റിട്ടേണ്‍ നല്‍കേണ്ട.മൂന്നു മാസത്തിലൊരിക്കല്‍ മതിയെന്ന് ജിഎസ് ടി കൗണ്‍സില്‍ തീരുമാനം. എന്നാല്‍, എല്ലാ മാസവും നികുതി വരുമാനം അടയ്ക്കണം. ആദ്യ രണ്ട് മാസം അടയ്‌ക്കേണ്ടത് മുന്‍പത്തെ മൂന്നാം മാസം അടച്ച തുകയുടെ 35 ശതമാനമാണ്. നിലവില്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ അടയ്ക്കുന്നവര്‍(ജിഎസ്ടി ആര്‍1), ജനുവരി ഒന്നു മുതല്‍, 4ാം മാസത്തിലെ 13ാം തീയതി റിട്ടേണ്‍ നല്‍കിയാല്‍ മതിയെന്നും തീരുമാനമായി. കൂടാതെ നഷ്ടപരിഹാര സെസ് 2022 ജൂണിനുശേഷവും തുടരാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. വരുമാന നഷ്ടം പരിഹരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകും വരെയായിരിക്കും ഇതെന്നാണ് അറിയിപ്പ്.