ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് (ടിസിഎസ്) ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു. പുതിയ ശമ്പളം ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
2020 സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് ടിസിഎസിലെ ജീവനക്കാുടെ എണ്ണം 453,540 ആണ്. ഓര്‍ഗാനിക് ടാലന്റ് ഡെവലപ്മെന്റ്, അപ്സ്കില്ലിംഗ്, നൂതന പരിശീലന രീതികള്‍ എന്നിവയില്‍ ടിസിഎസിന്റെ തുടര്‍ച്ചയായ നിക്ഷേപം വ്യവസായ രംഗത്തെ മുന്‍തൂക്കങ്ങള്‍ക്ക് കാരണമായി. കമ്പനി രണ്ടാം പാദത്തില്‍ 10.2 മില്യണ്‍ പഠന സമയം ജീവനക്കാര്‍ക്ക് നല്കി. മുന്‍ പാദത്തേക്കാള്‍ 29 ശതമാനം കൂടുതലാണിത്. 352,000 പേര് ഒന്നിലധികം പുതിയ സാങ്കേതികവിദ്യകളില്‍ പരിശീലനം നേടി.