വിറ്റഴിക്കല്‍;വിലക്കിഴിവുമായി ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍


മുന്‍നിര സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍ 50 ശതമാനംവരെ വിലക്കിഴിവോടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു. സാംസങ്, എല്‍ജി, ഷവോമി, പാനസോണിക്, ടിസിഎല്‍, റിയല്‍മി, തോംസണ്‍, വിവോ, ബിപിഎല്‍, കൊടാക് തുടങ്ങിയ ബ്രാന്‍ഡുകളാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് കുറച്ച് മാസങ്ങളായി തളര്‍ച്ചയിലായ വ്യാപാരം തിരിച്ചുപിടിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ഉത്സവ സീസണ് മുന്നോടിയായി ഇകൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും വിലക്കിഴിവ് വില്പനയുമായി രംഗത്തുവന്നിട്ടുണ്ട്. ജിയോമാര്‍ട്ടും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് ഉത്സവ ഓഫറുമായെത്തും.
അതിനുപുറമെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയും വിലക്കിഴിവ് വില്‍പന നടത്താനാണ് കമ്പനികള്‍ തയ്യാറെടുക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ടെലിവിഷന്‍. എയര്‍ കണ്ടീഷണര്‍ തുടങ്ങി
ഡിമാന്റുകൂടിയ ഉത്പന്നങ്ങള്‍ക്കാകും കൂടുതല്‍ വിലക്കിഴിവ്. ലഭ്യതക്കുറവ് അനുഭവപ്പെടുന്ന ടെലിവിഷന്‍ സെറ്റ് വിപണിയില്‍ പതിവുള്ളതിനേക്കാള്‍ 10 മുതല്‍
20ശതമാനംവരെ വിലക്കിഴിവാകും ലഭിക്കാന്‍ സാധ്യത. ദീര്‍ഘകാല ഇഎംഐ സൗകര്യം, കുറഞ്ഞ പ്രതിമാസ തിരിച്ചടവ്, കാഷ് ബാക്ക് ഓഫര്‍,
ദീര്‍ഘിപ്പിച്ച വാറന്റി എന്നിവയും ലഭിക്കും.