സെന്‍സെക്‌സ് 300 പോയന്റ്നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി ആറാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കി. വ്യാപാരത്തില്‍ ഒരുവേള നിഫ്റ്റി 11,900 പിന്നിട്ടെങ്കിലും അവസാന മണിക്കൂറിലെ
വില്പന സമ്മര്‍ദം നേട്ടംകുറച്ചു. സെന്‍സെക്‌സ് 303.72 പോയന്റ് നേട്ടത്തില്‍ 40,182.67ലും നിഫ്റ്റി 95.70 പോയന്റ് ഉയര്‍ന്ന് 11,834.60ലുമാണ് വ്യാപാരം
അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1215 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1419 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല.
വിപ്രോ, സിപ്ല, ടിസിഎസ്, അള്‍ട്രടെക് സിമെന്റ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ഒഎന്‍ജിസി, ഗെയില്‍, ഐഷര്‍ മോട്ടോഴ്‌സ്, ഐടിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഓഹരികള്‍ തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട കമ്പനികളുടെ തീരുമാനവും സൂചികകള്‍ക്ക് തുണയായി.